2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ഓര്‍മ്മകള്‍

ജീവിത പ്രയാണത്തില്‍ഓര്‍മ്മകള്‍ക്കുള്ള സ്ഥാനം ..കഴിഞ്ഞു പോയ നഷ്ടസ്മ്രിതുകളുടെ ഭാരവും ദുഖ പങ്കിലമായ ദിനങ്ങളുടെ ചൂരും ഇതൊന്നും ഇല്ലാത്ത തെളിമയാര്‍ന്ന ഒരു വര്‍ത്തമാനകാലം ..അങ്ങനെ ഒന്നില്ല ?? നാളെകളില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന ശുഭാകരങ്ങളായ കാര്യങ്ങളെ കുറിച്ച് പ്രതീക്ഷ നിര്‍ഭരമായ വര്‍ത്തമാനകാലം.ഇന്നലെകളുടെയും നാളെകളുടെയും ഇടയിലുള്ള നിമിഷം .അനര്‍ഖ നിമിഷം


മറന്നു പോകില്ല എന്ന് ഉറച്ചു വിശ്വസിച്ച കാര്യങ്ങള്‍ മറവിയുടെ ആഴ കടലുകളില്‍ ഊളിയിട്മ്പോള്‍ നിശബ്ദമായ ഞെട്ടലോടെ തിരിച്ചറിയുന്നു മറക്കാന്‍ കഴിയാത്തതായ് ഒന്നുമില്ല .മറിച്ചു മറക്കാന്‍ ആഗ്രഹിക്കുന കാര്യങ്ങള്‍ ആര്തടിക്കുന്ന തിരമാലകള്‍ പോലെ ഹൃദയത്തെ വിങ്ങി പൊട്ടിക്കുന്നു .മറവി ഒരനുഗ്രഹം ആയെങ്കില്‍ .

നൊമ്പരം എന്തൊരു ലോലലമായ വാക്ക് ? നീണ്ട കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് ഉള്ളിലെ ഇളം നീല പ്രതലത്തില്‍ രക്തം കിനിയിക്കുന്ന വികാരം .ആഹ്ലാദം .അങ്ങനെ എന്ന് ഉണ്ടോ? നൊമ്പരങ്ങള്‍ ഇല്ലാതാ നിമിഷങ്ങള്‍ മാത്രം ..

ആഗ്രഹിക്കുന്നു ഞാനും നൊമ്പരങ്ങളും ആശങ്കകളും വേവലാതികളും കുറവായ അനര്‍ഖ നിമിഷത്തില്‍ ജീവിക്കാന്‍ ....

2009 സെപ്റ്റംബർ 5, ശനിയാഴ്‌ച

പ്രത്യാശ


ഇനി കുറച്ചു നിമിഷങ്ങള്‍ കൂടി മാത്രം... അത് കഴിഞ്ഞു അന്തകാരം ..തമസ്സ് ..പക്ഷെ അത് താത്കാലികം മാത്രമാണ് ..നന്മയുടെ പുതു കിരണങ്ങള്‍ വീണ്ടും വരും ...കഴിഞ്ഞതെല്ലാം തിരുത്താന്‍ കഴിഞ്ഞെന്നു വരില്ല ..എന്നാല്‍ പലതും ആവര്‍ത്തിക്കാതിരിക്കാന്‍ കഴിഞ്ഞേക്കും ..നന്മയുടെ, പ്രത്യാശയുടെ പുതു കിരണങ്ങള്‍ക്ക് വേണ്ടി കണ്ണും നട്ടും കൊണ്ടു ഇന്നിനെ യാത്രയാക്കുന്നു ......

2009 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

കന്യാകുമാരി


ഞാന്‍ കണ്ട കന്യാകുമാരി ....